HRPM
National Human Rights Helpline : 7902208000 admin@hrpmindia.com

Save Youth,Say No to Drugs-HRPM's fight against DRUGS

Save Youth,Say No to Drugs-HRPM's fight against DRUGS

മയക്കുമരുന്നിനെതിരെ കാമ്പയിന്‍; ലോഗോ പ്രകാശനം നാളെ \n\nകൊച്ചി: ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്റെ (എച്ച്ആര്‍പിഎം) ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന മയക്കുമരുന്ന് വിരുദ്ധ കാമ്പയിന്റെ ലോഗോ പ്രകാശനം അന്താരാഷ്ട്ര ലഹരി വിരുധ ദിനമായ നാളെ രാവിലെ 10.30ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍ നിര്‍വഹിക്കും. \n\nതമ്മനം-പുല്ലേപ്പടി റോഡില്‍ കതൃക്കടവിലുള്ള എച്ച്ആര്‍പിഎം ദേശീയ അഡ്മിസ്‌ട്രേറ്റീവ് ഓഫീസിലാണ് ചടങ്ങ്. ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ലഹരിക്കെതിരെയുള്ള ഹൃസ്വചിത്ര നിര്‍മാണ മത്സരം, ഡോക്യൂമെന്ററി തയാറാക്കല്‍ എന്നിവയ്ക്കും അന്നേദിവസം ആരംഭം കുറിക്കും. \n\nഅധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മൂന്നു തലത്തിലുള്ള ബോധവത്കരണ പരിപാടികളാണ് ജൂലൈ ഒന്ന് മുതല്‍ എച്ച്ആര്‍പിഎമ്മിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. ഇതിനു പുറമേ കുട്ടികള്‍ക്ക് സൗജന്യ കൗണ്‍സിലിംഗ്, മയക്കുമരുന്നിനെതിരെയുള്ള തെരുവുനാടകം, ഡോക്യൂമെന്ററി അവതരണം എന്നിവയും കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ടെന്ന് എച്ച്ആര്‍പിഎം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല പറഞ്ഞു